ഖത്തര്‍ എയര്‍വേയ്‌സിനെ ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം

ന്യൂദല്‍ഹി- പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ ഹിന്ദുത്വവാദികളുടെ  ബഹിഷ്‌കരണഭീഷണി. ഖത്തര്‍ എയര്‍വേയ്‌സിനെതിരേയാണ് ട്വിറ്ററില്‍ ബഹിഷ്‌കരണാഹ്വാനം.  ഹിന്ദുക്കളുടെ ശക്തി കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരേ ഖത്തര്‍, ഇറാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കടുത്ത നിലപാടെടുത്തിരുന്നു. ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചു. അതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ ബഹിഷ്‌കരണാഹ്വാനവും ഉണ്ടായി. അതോടെയാണ് ഇന്ത്യയിലും ഹിന്ദുത്വവാദികള്‍ ഖത്തര്‍ എയര്‍വേയ്‌സിനെതിരേ രംഗത്തുവന്നത്.

 

 

Latest News