ബിഷ- സെൻട്രൽ ജയിലിൽ മാസങ്ങളായി തടവിൽ കഴിഞ്ഞിരുന്ന പെരിന്താറ്റിരി സ്വദേശി തയ്യിൽ അബ്ദുൽ ബഷീറിനെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് നാട്ടിലേക്കയച്ചു. ദിവസങ്ങൾക്ക് മുമ്പ് സജീന്ദ്രനാഥ് ഠാക്കൂറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം ബിഷ സെൻട്രൽ ജയിലടക്കമുള്ള ജയിലുകൾ സന്ദർശിച്ചിരുന്നു. സി.സി.ഡബ്ല്യു മെമ്പർ മനോഹരൻ ഗുരുവായൂർ, കെ.എം.സി.സി. പ്രസിഡന്റ് ഹംസ ഉമ്മർ താനാണ്ടി എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. 20 ഇന്ത്യക്കാർ വിവിധ കേസുകളിലായി ബിഷ ജയിലിൽ കഴിയുന്നുണ്ട്. അതിൽ ബഷീറും മൂന്ന് ഉത്തരേന്ത്യക്കാരടക്കം നാല് പേരെയാണ് മോചിപ്പിക്കാനായത്. മലപ്പുറം പെരിന്താറ്റിരി സ്വദേശി അബ്ദുൽ ബഷീറിനുള്ള യാത്രാ ടിക്കറ്റ് ബിഷ കെ. എം.സി.സിയാണ് നൽകിയത്. ബിഷ കെ. എം.സി.സി.പ്രസിഡന്റ് ഹംസ ഉമ്മർ നാനാണ്ടി യാത്രാ ടിക്കറ്റ് ബഷീറിന് കൈമാറി. സിക്രട്ടറി ഫാരിസ്, ലുലു ഹമീദ്, റിയാദ് സ്റ്റോർ സമീർ, ജാസിർ, ബഷീർ പുല്ലൂനി എന്നിവർ പ്രസംഗിച്ചു.