ഹൈദരാബാദ്- ജൂബിലി ഹില്‍സില്‍ പതിനേഴുകാരിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീഡിയോകള്‍ പങ്കുവെച്ചതിന് ഡസന്‍ കണക്കിന് വെബ് ജേണലിസ്റ്റുകള്‍ക്കെതിരെ സെന്‍ട്രല്‍ െ്രെകം സ്‌റ്റേഷനിലെ സൈബര്‍ ക്രൈം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വീഡിയോയുടെ പേരില്‍ സ്വമേധയാ നടപടിയെടുത്ത ഹൈദരാബാദ് പോലീസ് ഏതാനും വെബ് ജേണലിസ്റ്റുകള്‍ക്കും യൂട്യൂബര്‍മാര്‍ക്കുമെതിരെ നടപടി ആരംഭിച്ചു.
ബിജെപി നിയമസഭാംഗം രഘുനന്ദന്‍ റാവു ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്കൊപ്പം കാണിക്കുന്ന വീഡിയോയും ഫോട്ടോകളും പുറത്തുവിട്ടതിനു പിന്നാലെയാണ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ഇതേ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് വന്‍ പ്രതിഷേധത്തിനിടയാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീഡിയോ പ്രസിദ്ധീകരിച്ചതിന് ഡസന്‍ കണക്കിന് യൂട്യൂബര്‍മാരും വെബ് ജേണലിസ്റ്റുകളുമാണ് വിമര്‍ശനം നേരിടുന്നത്.
എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ, സൈബര്‍ െ്രെകം പോലീസ് ഏതാനും വെബ് ജേണലിസ്റ്റുകളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് നോട്ടീസ് നല്‍കി. ജൂണ്‍ എട്ടിനകം മറുപടി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ വെസ്റ്റ് സോണ്‍ ഡി.സി.പി ജോയല്‍ ഡേവിസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു.