Sorry, you need to enable JavaScript to visit this website.

പെരിന്തല്‍മണ്ണയില്‍ വാഹന ഷോറൂമില്‍ വന്‍ തീപ്പിടിത്തം 

പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറം ഹോണ്ട ഷോറൂമിനു തീപ്പിടിച്ചു. രാവിലെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ തീ പടരുന്നത് കണ്ടത്. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകളെടുത്താണ് തീയണച്ചത്. സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് നിയന്ത്രിക്കാന്‍ സാധിച്ചു. 
കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍നിന്ന് അല്‍പം അകലൊയി കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച ഹോണ്ട ഷോറൂമിലാണ് അഗ്നിബാധ.  തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. 
 

Latest News