ന്യൂദല്‍ഹി- ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി വിമാനം ഇറക്കാന്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്ത പൈലറ്റിനെ അനുവദിച്ചതിന് ഡി.ജി.സി.എ വിസ്താര എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റ് സിമുലേറ്ററില്‍ ആവശ്യമായ പരിശീലനം നേടാതെയാണ് അടുത്തിടെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതെന്ന് അവര്‍ പറഞ്ഞു.
'ഇത് വിമാനത്തിലെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ലംഘനമായിരുന്നു' -ഒരു ഉദ്യോഗസ്ഥന്‍ കുറിച്ചു.
യാത്രക്കാരുമായി ഒരു വിമാനം ഇറക്കുന്നതിന് മുമ്പ് ഒരു സിമുലേറ്ററില്‍ വിമാനം ഇറക്കുന്നതിന് ഫസ്റ്റ് ഓഫീസര്‍ക്ക് പരിശീലനം നിര്‍ബന്ധമാണ്.
ആവശ്യമായ പരിശീലനം നടത്താതെ ഫസ്റ്റ് ഓഫീസര്‍ക്ക് ലാന്‍ഡിംഗ് ക്ലിയറന്‍സ് അനുവദിച്ചതിന് വിസ്താരയില്‍നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമാനം എവിടെനിന്നാണ് പറന്നുയര്‍ന്നത്, എപ്പോഴാണ് ഇത് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല.