ന്യൂദൽഹി- ദൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാട്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാൽപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വൈകിട്ട് ആറരക്കാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ദൽഹി പോലീസിന്റെ ക്രൈം ആന്റ് ഫോറൻസിക് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.