തൃക്കാക്കര- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ മൂന്നു റൗണ്ടിലും യു.ഡി.എഫിന് വൻ മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ആറായിരത്തോളം വോട്ടിന്റെ ലീഡ് നേടാനായി. യു.ഡി.എഫിന് അനുകൂലമായി വൻ തരംഗമാണ് തൃക്കാക്കരയിൽ ആഞ്ഞുവീശിയത്. പി.ടി തോമസിന് ലഭിച്ച ലീഡിന്റെ ഇരട്ടിയാണ് തൃക്കാക്കരയിൽ ഉമക്ക് നേടാനായത്. തൃക്കാക്കരയിൽ യു.ഡി.എഫിന് ലീഡ് കുറയുമെന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം ആ കണക്കുകളെയും തെറ്റിക്കുന്ന കാഴ്ചയാണ് പ്രാഥമിക ഘട്ടത്തിൽ കാണാനാകുന്നത്.