ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയാതി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സ്വയം നിരീക്ഷണത്തിലാണെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും വാര്‍ത്ത സ്ഥിരീകരിച്ച മുതിര്‍ന്ന പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ജൂണ്‍ എട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരാകണമെന്ന സമന്‍സ് അതേപടി നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും മകനും പാര്‍ട്ടി നേതാവുമായ രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസമാണ് സമന്‍സ് അയച്ചത്. ജൂണ്‍ എട്ടിന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെടണമെന്നാണ് ഇ.ഡി
ആവശ്യപ്പെട്ടിരിക്കുന്നത്.