അഹമ്മദാബാദ്- കോാണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പാട്ടേല്‍ ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. രാവിലെ 11 മണിക്ക് ഗാന്ധി നഗറിലെ ബിജെപി ഓഫീസില്‍ വെച്ചാണ് ഹാര്‍ദിക് ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കുക. മെയ് 18നാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ഇരുട്ടടി ആയിരിക്കുകയാണ്. കോണ്‍ഗ്രസിനുളളില്‍ നാളുകള്‍ നീണ്ട കലഹത്തിനൊടുവിലാണ് പാര്‍ട്ടി വീടാനുളള ഹാര്‍ദികിന്റെ തീരുമാനം. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി ഹാര്‍ദികിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഹാര്‍ദിക് ബിജെപിയെ ആണ് തെരഞ്ഞെടുത്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപിയുടേയും കടുത്ത വിമര്‍ശകനായിരുന്നു ഹാര്‍ദിക് പട്ടേല്‍. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി മോഡിക്കും ബിജെപിക്കും എതിരെയുളള ട്വീറ്റുകളെല്ലാം ഹാര്‍ദിക് പട്ടേല്‍ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല മോഡിയെ കുറിച്ച് പുതിയ ട്വീറ്റും ഹാര്‍ദിക് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ സേവിക്കാനുളള ഒരു എളിയ ഭടനാകും എന്നാണ് ഹാര്‍ദികിന്റെ പുതിയ ട്വീറ്റ്. എന്നാല്‍ ഹാര്‍ദികിന്റെ തിരിച്ചു വരവില്‍ മുമുറുപ്പുള്ളവരും ബി.ജെ.പിയില്‍ ധാരാളമുണ്ട്.