ബെയ്ജിങ്- വെള്ളമടിച്ച് പൂസായ യുവാവ് കിടന്നുറങ്ങാന്‍ കണ്ടെത്തിയ ഇടം കൂറ്റന്‍ കെട്ടിടത്തിന്റെ 29-ാം നിലയിലെ പാരപ്പെറ്റിനു മുകളില്‍. അപകടകരമായ നിലയില്‍ ഉറക്കത്തിലാണ്ടു പോയ യുവാവിനെ കണ്ട ഒരാള്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തകരെത്തി താഴെയിറക്കുകയും ചെയ്തു. യുവാവ് അപകടകരമായി നിലയില്‍ കിടന്നുറങ്ങുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചു. മധ്യ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണു സംഭവം. വീതികുറഞ്ഞ അരമതിലിനു മുകളിലായിരുന്നു ഇയാളുടെ കിടത്തം.
ആത്മഹത്യ ചെയ്യാനാണു ഇയാള്‍ കെട്ടിടത്തിനു മുകളില്‍ കയറിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനിടെ വെള്ളമടിച്ച് പൂസായി ഉറങ്ങിപ്പോയതാണത്രെ.