വയനാട്ടില്‍ മയക്കുമരുന്നുമായി നാലു പേര്‍ പിടിയില്‍

മുത്തങ്ങയില്‍ മയക്കുമരന്നുമായി പിടിയിലായ യുവാക്കള്‍.

ബത്തേരി- രഹസ്യ വിപണയില്‍ ഏഴു ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി നാലു പേര്‍ മുത്തങ്ങയില്‍ എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളായ ആനക്കയം ചുണ്ടിയന്‍മൂച്ചി ദാനിഷ്(26), മണ്ണമ്പാറ ഇരുമ്പുഴി കെ.ഫവാസ്(26), ആനക്കയം തച്ചറക്കുന്നുമ്മല്‍ അഹമ്മദ് ഫായിസ്(26), പന്തല്ലൂര്‍ ഒറ്റകത്തങ്ങായില്‍ സെയ്‌നുല്‍ ആബിദ്(25) എന്നിവരാണ് ബുധനാഴ്ച രാവിലെ 80 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍.നിഗീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍.ബാബുരാജ്, സുരേഷ് വെങ്ങാലി, സി.ഇ.ഒമാരായ അനൂപ്, സജീവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


 

Latest News