ഇടുക്കി- ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന് (23), സഹോദരന് ആല്‍ബില്‍ (21). മാട്ടുക്കട്ട കുന്നപ്പള്ളിമറ്റത്തില്‍ റെനിമോന്‍ (22), ചെങ്കര തുരുത്തില് റോഷന് (26) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തത്.
യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പ്രതികളില്‍ ഒരാളായ റെനി വീട്ടിലെത്തി പീഡിപ്പിച്ചതാണ് ആദ്യ സംഭവം. തുടര്‍ന്ന് മറ്റു പ്രതികള്‍ പലപ്പോഴായി യുവതിയുമായി അടുപ്പം സ്ഥാപിച്ചു പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കഴിഞ്ഞ നാലു മാസത്തിനിടയില്‍ പല തവണ പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. കട്ടപ്പനയില്‍ നിന്നും വാഹനത്തില്‍ കയറ്റി നെടുങ്കണ്ടത്തെ റൂമിലെത്തിച്ചാണ് പീഡിപ്പിച്ചത്.