Sorry, you need to enable JavaScript to visit this website.

മുഖ്താര്‍ അബ്ബാസ് നഖ് വിക്ക് രാജ്യസഭാ സീറ്റില്ല

ന്യൂദല്‍ഹി-രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ മൂന്നാം പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയടക്കം നാലു പേര്‍ പുറത്ത്.  57 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റില്‍നിന്ന് വിരമിച്ച നഖ്‌വി ഉത്തര്‍പ്രദേശില്‍നിന്ന് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. അവിടെ നിന്ന് മത്സരിക്കുന്ന 11 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പി വിജയിക്കും.  ഉത്തര്‍പ്രദേശ് സീറ്റുകളിലേക്കുള്ള അവസാന രണ്ട് പേരുകള്‍ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.  ഉത്തര്‍പ്രദേശ് എസ്.സി, എസ്.ടി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മിഥിലേഷ് കുമാര്‍, ബിജെപിയുടെ മറ്റ് പിന്നാക്ക വിഭാഗ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണ്‍ എന്നിവരാണ് അവിടെ നിന്നുള്ള സ്ഥാനാര്‍ഥികള്‍.
ഇന്ത്യയുടെ ന്യൂനപക്ഷകാര്യ മന്ത്രിയും കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലീം മന്ത്രിയുമായ നഖ്‌വിയെ ഒഴിവാക്കിയതിന് വിശദീകരണങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല. റാംപൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമോ എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പാര്‍ട്ടി വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

 

Latest News