Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ മര്‍ദിച്ച് മുടി മുറിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്

തൃശൂര്‍ - ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്. കൂട്ടുകാരിയെക്കൊണ്ട് മുടി മുറിച്ച് കളഞ്ഞതില്‍ വീട്ടുകാര്‍ ശകാരിക്കുമോയെന്ന ഭയത്താലാണ് വ്യാജ പരാതി ചമച്ചതെന്നും പോലീസ് കണ്ടെത്തി.
മേലൂരില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു പോലീസിന് ആദ്യം കിട്ടിയ പരാതി.  ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും  മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലമുടി മുറിച്ചു കളഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ പോലീസ് വിശദമായി അന്വേഷിക്കുകയും പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ്  പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.

 

Latest News