ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
അക്കിഞ്ചന്‍ ഡെവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, ഇന്‍ഡോ മെറ്റല്‍ ഇംപെക്‌സ് െ്രെപവറ്റ് ലിമിറ്റഡ്, പര്യാസ് ഇന്‍ഫോസൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ്, മംഗ്ലായതന്‍ പ്രോജക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്, ജെജെ ഐഡിയല്‍ എസ്‌റ്റേറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവയുടെ 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഇഡി അടുത്തിടെ താല്‍കാലികമായി കണ്ടുകെട്ടിയിരുന്നു. ഇവയുടെ ഉടമകളായ സ്വാതി ജെയിന്‍, സുശീല ജെയിന്‍, ഇന്ദു ജെയിന്‍ എന്നിവര്‍ ദല്‍ഹി ആരോഗ്യമന്ത്രിയുടെ ബന്ധുക്കളാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമുള്ള അന്വേഷണത്തിലാണ് ജെയിന്‍ പൊതുപ്രവര്‍ത്തകനായിരിക്കെ 2015-16 കാലയളവില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ കമ്പനികള്‍ക്ക് ഹവാല വഴി ഷെല്‍ കമ്പനികളില്‍ നിന്ന് 4.81 കോടി രൂപ ലഭിച്ചത്. ഈ പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതും ദല്‍ഹിക്ക് ചുറ്റും ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട വായ്പകള്‍ തിരിച്ചടച്ചതും.