താനെ- ടെലിവിഷന്‍ വാര്‍ത്താ സംവാദത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപൂര്‍ ശര്‍മക്കെതിരെ മഹാരാഷ്ട്രയിലെ താനെ പോലീസ് കേസെടുത്തു.
മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശം നടത്തി. ശത്രുത വളര്‍ത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് മുംബ്ര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അശോക് കദ്‌ലാഗ് പറഞ്ഞു.
ശനിയാഴ്ച ഭീവണ്ടിയില്‍ നടന്ന റാലിയില്‍ ശര്‍മ്മയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിരുന്നു.