ചെന്നൈ- നഗരത്തില്‍ ഞൊടിയിടക്കുള്ളില്‍ നൂറ് പേര്‍ കോടീശ്വരന്മാരായി. ചെന്നൈയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ടി നഗറിലെയും നഗരത്തിലെ മറ്റു ചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് പതിമൂന്ന് കോടി രൂപ എത്തിയത്. എന്നാല്‍, അധികം വൈകാതെ പണം എത്തിയ അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചു. സാങ്കേതികപിഴവ് മൂലമാണ് 100 അക്കൗണ്ടിലേക്ക് ഇത്ര വലിയ തുക എത്തിയത്. 10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്എംഎസ് എന്നാല്‍, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 13 കോടിയിലേറെ രൂപയാണ് കയറിയിട്ടുള്ളത്. സെര്‍വറിലെ പ്രശ്‌നമാണ് ഇത്തരത്തില്‍ പണക്കൈമാറ്റം നടന്നതിന് കാരണമായതെന്നാണ് ബാങ്കധികൃതര്‍ പറഞ്ഞത്. പണം എത്തിയതായി അക്കൗണ്ടില്‍ കാണിക്കുന്നുണ്ടെങ്കിലും ആര്‍ക്കും പണമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ലഭിച്ച വിവരം. സംഭവത്തില്‍ പണമിടപാട് കേസുകള്‍ പരിഗണിക്കുന്ന തമിഴ്‌നാട് പോലീസിലെ പ്രത്യേകവിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു