ന്യൂദല്‍ഹി- വിവിധ മേഖലകളിലായി 60 ലക്ഷം ജോലി ഒഴിവുകള്‍ വെറുതെ കിടക്കുന്നെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കോടിക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാതെ ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ 60 ലക്ഷം പോസ്റ്റുകളാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വെറുതെ ഇട്ടിരിക്കുന്നത്.
ഇതില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ ചെറുപ്പക്കാര്‍ ഇത്തരം വസ്തുതകള്‍ അറിഞ്ഞിരിക്കണം. ഭരണതലത്തിലെ അലംഭാവമാണ് രാജ്യത്തെ നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാതിരിക്കാന്‍ കാരണം- വരുണ്‍ പറഞ്ഞു.