Sorry, you need to enable JavaScript to visit this website.

പഞ്ചാബ് സർക്കാർ രാഷ്ട്രീയ നേതാക്കളുടെ  സുരക്ഷാ അകമ്പടി പിൻവലിച്ചു 

ചണ്ഡിഗഡ്- രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിൻവലിച്ച് പഞ്ചാബ് സർക്കാർ. രാഷ്ട്രീയമത നേതാക്കൾ, റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ സുരക്ഷാ അകമ്പടിയാണ് പിൻവലിച്ചത്.സുരക്ഷയ്ക്ക് ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ മടങ്ങണമെന്നാണ് സർക്കാരിന്റെ നിർദേശം. സംസ്ഥാന സായുധ സേനാ സ്‌പെഷ്യൽ ഡിജിപിക്ക് മുന്നിൽ പോലീസുകാർ റിപ്പോർട്ട് ചെയ്യണമെന്നുമാണ് നിർദേശം. നേരത്തെ മുൻ മന്ത്രിമാർ ഉൾപ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുടേതുൾപ്പെടെ സുരക്ഷയാണ് പിൻവലിച്ചത്. ഇവരിൽ അഞ്ച് പേർക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേർക്ക് വൈ പ്ലസ് സുരക്ഷയും ഉണ്ടായിരുന്നു. 127 പോലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷാ അകമ്പടിക്കായി ഉണ്ടായിരുന്നത്.
 

Latest News