Sorry, you need to enable JavaScript to visit this website.

 നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

മാനന്തവാടി- നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് ബൽറാംപൂർ ഗോമതി സ്വദേശി ദുർഗപ്രസാദ്(37), ബൽറാംപൂർ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. വാഹനം ഇടിച്ചു റോഡിൽ കിടന്ന ദുർഗപ്രസാദിനെ അതുവഴി പോയ തോണിച്ചാൽ സ്വദേശി അനിലാണ് സ്വന്തം വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വൈകാതെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തുളസി റാം പുഴയിലേക്കു തെറിച്ചുവീണു. അഗ്‌നിരക്ഷാസേനയാണ് മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത്. ദുർഗപ്രസാദിനും തുളസിറാമിനും ഒപ്പമുണ്ടായിരുന്ന അംഗ്യാറാം പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന തോണിച്ചാൽ സ്വദേശി കോളാറയിൽ ടോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട് ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചശേഷമാണ് കാർ നടന്നുപോകുകയായിരുന്ന അതിഥി തൊഴിലാളികളുടെ ദേഹത്ത് തട്ടിയത്. ഓടി മാറിയതാണ് അംഗ്യാറാമിനു രക്ഷയായത്.


 

Latest News