ടോക്കിയോ- നായയാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരാൾ ചെലവഴിച്ചത് 12 ലക്ഷം രൂപ. ജപ്പാനിലാണ് സംഭവം. ഏകദേശം 20 ലക്ഷം യെൻ (12.17 ലക്ഷം രൂപ) ആണ് ടോക്കോ എന്നയാൾ പൂർണരൂപത്തിലുള്ള നായ വേഷത്തിന് നൽകിയത്.
സെപ്പെറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയാണ് ടോക്കോയ്ക്ക് നായയുടെ വേഷം ഒരുക്കിയിത്. 40 ദിവസമെടുത്താണ് കമ്പനി വസ്ത്രം തയാറാക്കിയതെന്നു പറയുന്നു. സിനിമകൾ, പരസ്യങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്കായി ശിൽപങ്ങളും വേഷങ്ങളും തയാറാക്കുന്ന പ്രദാനം ജപ്പാനിലെ പ്രശസ്തമായ പ്രൊഫഷണൽ കമ്പനിയാണിത്.
ഭംഗിയുള്ള മൃഗങ്ങളെ തനിക്ക് ഏറെ ഇഷ്ടമാണെന്നും നായകളിൽ കോളി പ്രിയപ്പെട്ട ഇനമാണെന്നും അതുകൊണ്ടാണ് അതിന്റെ മോഡൽ തെരഞ്ഞെടുത്തതെന്നും ടോക്കോ പറഞ്ഞു. നായ വേഷമണിഞ്ഞ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
നാല് കാലിൽ നടക്കുന്ന യഥാർത്ഥ നായയുടെ രൂപം നിർമിച്ചാണ് വേഷം തയാറാക്കിയതെന്ന് കമ്പനി പറഞ്ഞു.