യോഗിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച  ബാലന്  ശിക്ഷഗോശാല വൃത്തിയാക്കല്‍ 

ലഖ്‌നൗ- യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 15 കാരന് ശിക്ഷ. 15 ദിവസം ഗോശാലയില്‍ ജോലി ചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും 10,000 രൂപ പിഴയടയ്ക്കാനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷ വിധിച്ചു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പ്രകോപനപരമായ സന്ദേശത്തോടൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രസിഡന്റ് അഞ്ജല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ശിക്ഷ വിധിച്ചത്. മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി. പ്രകോപനപരമായ സന്ദേശത്തോടൊപ്പം യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.സഹസ്വാന്‍ പോലീസ് കുട്ടിക്കെതിരെ സെക്ഷന്‍ 505 ഐടി ആക്ട് സെക്ഷന്‍ 67 പ്രകാരം കേസെടുത്തിരുന്നു. കുട്ടിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി അഡ്വ അതുല്‍ സിംഗ് പറഞ്ഞു.
 

Latest News