മാഞ്ചസ്റ്റര്‍- പാവമല്ലേ, അഭയാര്‍ഥിയല്ലേ എന്നൊക്കെ കരുതി വിദേശത്തു നിന്നെത്തുന്നവര്‍ക്ക് അഭയം നല്‍കിയാല്‍ പണി കിട്ടും. പണ്ട് സിറിയയില്‍ നിന്ന് അഭയാര്‍ഥികളെത്തിയപ്പോള്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പാട്ടു കച്ചേരി വെച്ചാണ് അവരെ സ്വീകരിച്ചത്. മിക്ക വീടുകളിലും വൃദ്ധ ജനങ്ങള്‍ മാത്രമുള്ള ജര്‍മനിയിലെ വീടുകങ്ങള്‍ ഇവരെത്തിയതോടെ സജീവമാവുകയും ചെയ്തു. എന്നാലിപ്പോള്‍ കാലം മാറി, കഥ മാറി. അതിസുന്ദരികളാണ് ഉക്രൈനില്‍ നിന്ന് തനിച്ച് പലായനം ചെയ്‌തെത്തുന്നത്. ഇങ്ങിനെ എത്തിയ 22 കാരി സോഫിയയ്ക്ക് തല ചായ്ക്കാന്‍ ഇടം കൊടുത്തതാണ് പ്രശ്‌നമായത്.
റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ അഭയാര്‍ത്ഥിയായി വീട്ടില്‍ വന്ന യുവതിയുമായി ഗൃഹനാഥന്‍ ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചു. 22കാരിയായ ഉക്രൈന്‍ സ്വദേശി സോഫിയ കര്‍ക്കാഡിമും ടോണി ഗാര്‍നെറ്റുമാണ് ഒളിച്ചോടിയത്. ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവര്‍ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്.
ഐടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന സോഫിയ, യുകെ വിസ ലഭിക്കുന്നതിനായി ആഴ്ചകളോളം ബെര്‍ലിനില്‍ കാത്തിരുന്ന ശേഷമാണ് മാഞ്ചസ്റ്ററില്‍ വിമാനമിറങ്ങിയത്. പിന്നീട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടോണിയും അദ്ദേഹത്തിന്റെ ഭാര്യ ലോര്‍ണയും സോഫിയയ്ക്ക് അവരുടെ വീട്ടില്‍ അഭയം നല്‍കിയത്. വളരെ പെട്ടെന്ന് തന്നെ ടോണിയും സോഫിയയും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. ടോണിയും സോഫിയയും തമ്മിലുള്ള ബന്ധം ലോര്‍ണയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും സോഫിയയെ ഇഷ്ടമായിരുന്നു. ശേഷം ലോര്‍ണയും സോഫിയയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പറയുകയുമായിരുന്നു. തുടര്‍ന്ന് സോഫിയയും ടോണിയും വീടുവിട്ടിറങ്ങി. ഞങ്ങള്‍ വളരെ പെട്ടെന്നാണ് ഇഷ്ടത്തിലായത്. ഞങ്ങളുടെ പ്രണയകഥ കേള്‍ക്കുന്നവര്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ്.' സോഫിയ പറഞ്ഞു. ഇപ്പോള്‍ ഇരുവരും ടോണിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം. പ്രേമത്തിന് കണ്ണില്ലെന്ന് പണ്ടുള്ളവര്‍ പറഞ്ഞു വെച്ചത് വെറുതെയല്ല.