ചെന്നൈ- ചെന്നൈയിലെ ഡിജെ പാര്‍ട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മടിപ്പാക്കത്ത് താമസിക്കുന്ന ഐടി ജീവനക്കാരനായ എസ് പ്രവീണ്‍(23) ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണത്തിന് കാരണമായത്. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വിആര്‍ മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയ്ക്കിടെയാണ് സംഭവമുണ്ടായത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ പ്രവീണ്‍ പാര്‍ട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണകാരണമായതെന്ന് പോലീസ പറഞ്ഞു. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലൈസന്‍സില്ലാതെയാണ് പാര്‍ട്ടിയില്‍ മദ്യം വിളമ്പിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 500 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 1500 രൂപയാണ് ഒരാളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജായി ഈടാക്കിയിരുന്നത്. 21 വയസില്‍ താഴെ പ്രായമുള്ളവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.