നാദാപുരം- മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. താഴെ മുടവന്തേരി പറമ്പത്ത് സൂപ്പിയാണ് (65)യാണ് മരിച്ചത് ഇന്നലെ രാത്രി വൈകിയാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മകന്‍ മുഹമ്മദലി ഉറങ്ങിക്കിടക്കുയായിരുന്ന പിതാവിനെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സൂപ്പിയെ ചൊക്ലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തടയാന്‍ ചെന്ന മാതാവ് ജമീല, സഹോദരന്‍ മുനീര്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.