കോഴിക്കോട് -കോഴിക്കോട് ചേവരമ്പലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റു. കൊച്ചിയില്‍ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ ബസില്‍ 23 യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ബസ് തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ 43 പേര്‍ ആണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.