Sorry, you need to enable JavaScript to visit this website.

ബി.ജെ.പി അധികാരത്തിൽവന്ന ശേഷം റോഡിലെ നമസ്കാരം നിർത്തിച്ചു- യോഗി ആദിത്യനാഥ്

ലഖ്‌നൗ- ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഈദ് ദിനത്തിൽ റോഡുകളിൽ നമസ്‌കാരം നടത്തുന്നത് അവസാനിപ്പിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സംസ്ഥാനത്ത് രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ക്രമസമാധാന നില ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ രാമനവമി ഗംഭീരമായി ആഘോഷിച്ചു. സംസ്ഥാനത്ത് ഒരിടത്തും അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. ഉത്തർപ്രദേശിൽ ഇപ്പോൾ ഈദിലും റമദാനിലെ അവസാന വെള്ളിയാഴ്ചയും നമസ്‌കാരം റോഡിൽ നടക്കുന്നില്ല- യോഗി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ഭദ്രമാണ്. 2017 മുതൽ തന്റെ ഭരണകാലത്ത് ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു.

മുസഫർനഗർ, മീറത്ത്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ കലാപങ്ങൾ നടന്നിരുന്നു. മാസങ്ങളോളം കർഫ്യൂ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു കലാപം പോലും ഉണ്ടായിട്ടില്ല- അദ്ദേഹം പറഞ്ഞു.

സർക്കാർ സംസ്ഥാനത്തെ അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടി. പശുക്കളെ സുരക്ഷിതമായും ആരോഗ്യത്തോടെയും നിലനിർത്താൻ  ഗോശാല നിർമ്മിച്ചു. ആരാധനാലയങ്ങളിൽ നിന്ന്  ഉച്ചഭാഷിണികളും നീക്കം ചെയ്തു. സംസ്ഥാനത്ത് സർക്കാർ 700-ലധികം ആരാധനാലയങ്ങൾ പുനർനിർമിച്ചുവെന്നും മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.

Latest News