തിരുവനന്തപുരം- സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്ടോപ്പ് അടിച്ചുമാറ്റുന്നതില്‍ വിരുതനായ യുവാവ് പിടിയിലായി. കുന്നത്തുകാല്‍ സ്വദേശിയായ ജോജിയാണ മ്യൂസിയം പോലീസിന്റെ പിടിയിലായത്. വികാസ് ഭവനില്‍നിന്ന് ലാപ്ടോപ്പ് അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോജി പോലീസിന്റെ വലയിലായത്.
പോലീസിനെക്കണ്ട് ഓടിരക്ഷപെടാന്‍ ശ്രമിച്ച ജോജിയെ സാഹസികമായാണ് പിടകൂടിയത്. ചോദ്യംചെയ്യലില്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് മാത്രമായി 14 ലാപ്ടോപ്പുകള് മോഷ്ടിച്ചതായി ജോജി മൊഴി നല്കി. കൂടുതല്‍ ഉണ്ടാകാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.