റിയാദ്- ഹറംകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് ഉത്തരം നല്‍കുന്ന പരിപാടി പ്രയോജനപ്പെടുത്തിയത് എട്ടു ലക്ഷം സന്ദര്‍ശകര്‍. 600,000 കോളുകളാണ് ഇവിടേക്ക് എത്തിയത്. നേരിട്ടു ഉത്തരം തേടി എത്തിയവരും ഉണ്ട്. അംഗീകൃതമായ ഫത്‌വകള്‍, വിശ്വാസങ്ങള്‍ തിരുത്തല്‍, ഉംറ നിര്‍വഹണം, ഉംറ നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് പ്രധാനമായും ഉത്തരം നല്‍കിയത്. 26 പണ്ഡിതന്മാരും ശരീഅ നിയമത്തില്‍ വൈദഗ്ധ്യമുള്ള നിരവധി ജഡ്ജിമാരും സര്‍വകലാശാലാ പ്രൊഫസര്‍മാരുമാണ് ഇവര്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയത്്. ഇരു ഹറമുകളിലുമായി 10 ഭാഷകളിലായി 10 കോള്‍ സ്‌റ്റേഷനുകളും ഒരുക്കിയിരുന്നു. ഉംറ നിര്‍വഹിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും റോബോട്ട് സേവനങ്ങളും ഇവിടെ ലഭ്യമായിരുന്നു. കൂടാതെ നാല് ഓഫീസുകളും ഒരുക്കിയിരുന്നു.