Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലുള്ളവര്‍ ശ്രദ്ധിക്കുക, കുറഞ്ഞത് രണ്ടര ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റം

അബുദാബി- യു.എ.ഇയില്‍ ഓണ്‍ലൈന്‍, ഇലക്‌ട്രോണിക് ബ്ലാക്ക്‌മെയിലിങ്ങിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
നിയമലംഘകര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങളും കിംവദന്തികളും ചെറുക്കുന്നതിനുള്ള 2021 ലെ 42ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 34ല്‍ പിഴകള്‍ വിശദമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു.  
കുറ്റവാളികള്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം ദിര്‍ഹം പിഴ ചുമത്തും. എന്തെങ്കിലും പ്രവൃത്തി ചെയ്യാനോ വിട്ടുനില്‍ക്കാനോ ഡാറ്റാ നെറ്റ്‌വര്‍ക്കോ വിവരസാങ്കേതികവിദ്യയോ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നയാള്‍ക്ക് രണ്ട് വര്‍ഷം ജയിലോ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ  ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റകൃത്യം ചെയ്യാനാണ് ബ്ലാക്ക് മെയിലെങ്കില്‍ പത്തു വര്‍ഷം വരെയായിരിക്കും ജയില്‍.  

 

Latest News