Sorry, you need to enable JavaScript to visit this website.

പി.സി ജോര്‍ജിന്റെ അറസ്റ്റ് വൈകും, കോടതി ഉത്തരവ് കാക്കുന്നു

കൊച്ചി- വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്നശേഷമാകും നടപടി സ്വീകരിക്കുകയെന്ന് കൊച്ചി സിറ്റി കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

കേസില്‍ പി.സി. ജോര്‍ജിനെതിരെ നേരിട്ടുള്ള തെളിവുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തിലെ ഗൂഢാലോചനയും അന്വേഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പി.സി.ജോര്‍ജിന്റെ വാദം തള്ളിാണ് ജാമ്യപേക്ഷ കോടതി തള്ളിയത്.

എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പി.സി.ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപ്പൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

 

Latest News