ബെംഗളൂരു-വിവാഹത്തിനായി ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവതി
വരന്റെ മറ്റൊരു ബന്ധം കണ്ടുപിടിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ പൊതുസ്ഥലത്ത് വെച്ച് തന്നെ തല്ലിയെന്ന് കാണിച്ച് പ്രതിശ്രുത വരനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഐപിസി 504, 341, 323 വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത പോലീസ് യുവാവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
നഗരത്തിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് നടന്ന സംഭവം അടുത്തിടെയാണ് പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.
ദുബായില്‍ പഠനം തുടരുകയായിരുന്ന യുവതി വിവാഹത്തിനായാണ് സ്വന്തം നാടായ ബെംഗളൂരുവിലേക്ക് മടങ്ങിയത്.
ബെംഗളൂരുവില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ ലഗേജ് കാണാതായി. രണ്ട് ദിവസത്തിനുശേഷം പിന്നീട് ലഗേജ് എടുക്കാന്‍ എയര്‍പോര്‍ട്ട് അധികൃതരുടെ കത്ത് ലഭിച്ചു.
ലഗേജ് എടുക്കാന്‍ പ്രതിശ്രുതവരനോടൊപ്പമാണ് എയര്‍പോര്‍ട്ടിലെത്തി
പ്രതിശ്രുത വരന്‍ മടങ്ങിവരാനായി കാത്തിരുന്ന യുവതിക്ക് കാറിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരും മൊബൈല്‍ നമ്പറും അടങ്ങിയ കടലാസ് കിട്ടി. ഈ നമ്പരില്‍ വിളിച്ചപ്പോള്‍ പ്രതിശ്രുത വരനും പെണ്‍കുട്ടിയുമായി ഒരു മാസമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് വരന്‍ യുവതിയോട് ദേഷ്യപ്പെടുകയും മുഖത്ത് തല്ലുകയും ചെയ്തത്.
പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതായും പോലീസ് പറഞ്ഞ