ലോസ് ആഞ്ചലസ്- ഉക്രൈനിലെ ലൈംഗികാതിക്രമത്തിനെതിരെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച സ്ത്രീയെ പിടിച്ചു പുറത്താക്കി.
ജോര്‍ജ് മില്ലറുടെ 'ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിംഗ്' ലോക പ്രീമിയറിനിടെയായിരുന്നു പ്രതിഷേധം.
സ്ത്രീ നിലവിളിച്ച് പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഗാര്‍ഡുകള്‍ റെഡ് കാര്‍പറ്റില്‍നിന്ന് സ്ത്രീയെ പിടിച്ചു മാറ്റിയത്.
പാന്റീസ് മാത്രം ധരിച്ചിരുന്ന യുവതിയുടെ പുറത്ത് 'സ്‌കം' എന്ന് എഴുതിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റഷ്യന്‍ പട്ടാളക്കാര്‍ ഉക്രേനിയന്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ ബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളും ഈ ആക്ടിവിസ്റ്റ് തുറന്നുകാട്ടിയെന്ന് റാഡിക്കല്‍ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് ഓര്‍ഗനൈസേഷന്‍ സ്‌കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
യുവതിയുടെ പുറത്തും കാലുകളിലും രക്തനിറവും പൂശിയിരുന്നു.
സ്റ്റോപ്പ് റേപിംഗ് അസ് എന്ന് ഉക്രേനിയന്‍ പതാകയുടെ നിറങ്ങളില്‍ ദേഹത്ത് സ്‌പ്രേ പെയിന്റ് ചെയ്തിരുന്നു.
സുരക്ഷാ ഗാര്‍ഡുകള്‍ ഉടന്‍ തന്നെ യുവതിയെ വസ്ത്രം കൊണ്ട് മൂടിയാണ് റെഡ് കാര്‍പെറ്റില്‍ നിന്ന് നീക്കം ചെയ്തത്.