ബഗ്ദാദ്- വടക്കന്‍ ഇറാഖില്‍ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തിക്കും. ബഗ്ദാദില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ സൈനിക വിമാനത്തിലാണ് കൊണ്ടുവരുന്നത്. ബഗ്ദാദിലെ പ്രധാന മോര്‍ച്ചറിയില്‍നിന്ന് മൃതദേഹങ്ങള്‍ ട്രക്കില്‍ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചതായി അംബാസഡര്‍ പ്രദീപ് സിംഗ് രാജ്പുരോഹിത് പറഞ്ഞു.
2014 ല്‍ വടക്കന്‍ ഇറാഖിലെ പ്രധാന പട്ടണമായ മൊസൂള്‍ പിടിച്ചടക്കിയ ഐ.എസ് ഭീകരര്‍ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൊസൂള്‍ തിരിച്ചുപിടിച്ച ഇറാഖി അധികൃതരാണ് മൊസൂളിലെ കൂട്ടക്കുഴിമാടം കണ്ടെത്തിയതും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതും. 39 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരാളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് 38 മൃതദേഹങ്ങള്‍ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
#WATCH MoS Mea VK Singh and other officials carry the mortal remains of the 38 Indians, which are being brought back to India from Iraq. Visuals from Baghdad airport (Source: VK Singh) pic.twitter.com/rQwVuOfnib
— ANI (@ANI) April 2, 2018