Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യവ്യാപകമായി ദലിത് പ്രതിഷേധം; പഞ്ചാബില്‍ സംഘര്‍ഷം 

ലുധിയാനയില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ച്

ന്യൂദല്‍ഹി- ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പഞ്ചാബില്‍ സംഘര്‍ഷം. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ലുധിയാനയില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്ന സിബിഎസ്ഇ തിരുത്തി.   പഞ്ചാബില്‍ ഇന്നു നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ മാറ്റിവെച്ചു. ബന്ദാണെങ്കിലും പരീക്ഷ നടത്തുന്നതിനാണു സിബിഎസ്ഇ ആദ്യം തീരുമാനിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് പരീക്ഷ മാറ്റിവെച്ചത്. പട്യാലയില്‍ റെയില്‍ ഗതാഗതം സമരക്കാര്‍ തടഞ്ഞു. ഉത്തര്‍പ്രദേശില്‍ വിവിധ കേന്ദ്രങ്ങളില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിഹാറിലും ട്രെയിന്‍ സർവീസ് തടസ്സപ്പെട്ടു.

പട്ടികജാതി പീഡനനിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ചാണു വിവിധ ദലിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. നിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
32 ശതമാനം ദലിതരുള്ള പഞ്ചാബില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും എസ്എംഎസും വൈകിട്ട് അഞ്ച് മണിവരെ റദ്ദാക്കി. കോണ്‍ഗ്രസ്, ഭാരിപ് ബഹുജന്‍ മഹാസംഘ്, ജനതാ ദള്‍, സിപിഐ, വിവിധ ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയ സേവാ ദള്‍, ജാതി ആന്ദ് സംഘര്‍ഷ് സമിതി, സംവിധാന്‍ സംവര്‍ധന്‍ സമിതി, നാഷനല്‍ ദലിത് മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News