ബംഗളൂരു-ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പരിശോധനയില്‍ ബോംബ് ഭീഷണി് വ്യാജമാണെന്ന് തെളിഞ്ഞു.
എയര്‍പോര്‍ട്ട് അധികൃതരും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും ബോംബ് നിര്‍വീര്യ സ്‌ക്വാഡും പരക്കം പാഞ്ഞത് യാത്രക്കാരില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചു.
പുലര്‍ച്ചെ 3.50 ഓടെയാണ് ഭീഷണി കോള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു.
വിമാനത്താവള പരിസരത്തും ടെര്‍മിനല്‍ കെട്ടിടത്തിലും അധികൃതര്‍ ഒരു മണിക്കൂറോളം സുരക്ഷാ തിരച്ചില്‍ നടത്തി. ഉപേക്ഷിച്ച ബാഗുകളും സംശയാസ്പദമായ വസ്തുക്കളും കണ്ടെത്താനായിരുന്നു തിരച്ചില്‍. സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന്
വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് വിമാനത്താവള പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.