Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്കൂളിൽ ബീഫ് വിളമ്പിയ പ്രധാനാധ്യാപിക അറസ്റ്റിൽ

ഗുവാഹത്തി- അസമിലെ ഗോൾപാറയിൽ സർക്കാർ സ്‌കൂളിൽ ബീഫ് കൊണ്ടുവന്നുവെന്നാരോപിച്ച് സ്‌കൂളിലെ പ്രധാനാധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.

ലഖിപൂർ ജില്ലയിലെ ഹുർകാച്ചുംഗി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ പ്രധാനാധ്യാപിക  ദലിമ നെസ്സ (56) ആണ് അറസ്റ്റിലായത്.  സ്കൂളിൽ ചടങ്ങുണ്ടായിരുന്ന മേയ് 14നാണ്  ഇവർ ഉച്ചഭക്ഷണത്തിന് ബീഫ് വിളമ്പിയതെന്ന് പറയുന്നു.

വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തെ  അവഹേളിക്കൽ, മതവികാരങ്ങളെ പ്രകോപിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പ്രധാനാധ്യാപിക ബീഫ് വിളമ്പിയ നടപടി മറ്റു അധ്യാപകരെ അസ്വസ്ഥരാക്കിയെന്നും മതവികാരത്തെ വ്രണപ്പെടുത്തിയെന്നും കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു. ഹെഡ്മിസ്ട്രസ്  ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അസമിൽ ഗോമാംസം നിരോധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം പാസാക്കിയ പുതിയ നിയമപ്രകാരം ഹിന്ദുക്കളും ജൈനരും സിഖുകാരും ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലോ ക്ഷേത്രത്തിന്റെയോ വൈഷ്ണവ ആശ്രമങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലോ കന്നുകാലി കശാപ്പും വിൽപനയും നിരോധിച്ചിട്ടുണ്ട്.

അനധികൃത പശുക്കടത്ത് വഴി സമ്പാദിച്ച പണം ഉപയോഗിച്ച് ആറ് വർഷത്തിനിടെ  വാങ്ങിയ സ്വത്തുക്കൾ പരിശോധിക്കാനും പിടിച്ചെടുക്കാനും   ഭേദഗതി ചെയ്ത അസം കന്നുകാലി സംരക്ഷണ നിയമം അനുവാദം നൽകുന്നുണ്ട്.

Latest News