ഹൈദരാബാദ്- തെലങ്കാനയിൽ കാമുകിയുമായി സംസാരിച്ചതിന് പെൺകുട്ടിയുടെ സഹപാഠിയെ കാമുകനായ വിദ്യാർഥി കുത്തിപ്പരിക്കേൽപിച്ചു.
രംഗ റെഡ്ഡി ജില്ലയിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാമുകിയുടെ സഹപാഠിയെ കുത്തിയത്. പ്രതിയുടെ കാമുകിയുമായി സംസാരിച്ചുവെന്നതു മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ രാജേന്ദ്രനഗര്‍ മണ്ഡൽ മേഖലയിലാണ് സംഭവം. കുത്തേറ്റ ദുര്‍ഗാപ്രസാദും പ്രതിയുടെ കാമുകിയും സഹപാഠികളാണ്. പ്രസാദ് പെണ്‍കുട്ടിയുമായി സംസാരിച്ചത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. കാമുകി തുടര്‍ന്ന് ദുര്‍ഗാപ്രസാദിനെ രാജേന്ദ്രനഗര്‍ പ്രദേശത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നുവെന്ന് ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷൻ ഇന്‍സ്‌പെക്ടര്‍ നാഗേശ്വര്‍ റാവു പറഞ്ഞു.
വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.