കോഴിക്കോട്- കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരെ കൊലചെയ്ത വിഷയത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന ക്രൂരമാണെന്ന് എസ്.വൈ.എസ് സെക്രട്ടറിയേറ്റ്. ഇതിനോട് യോജിക്കുന്നുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതികളെ പരസ്യമായി പിന്തുണക്കുകയും അവര്‍ക്കായി രാഷ്ട്രീയവും നിയമപരമായ ഇടപെടല്‍ നടത്തുകയും ചെയ്തത് മുസ്ലിം ലീഗാണ് എന്നാണ് സലാം വ്യക്തമാക്കിയത്. കൊലപാതകികളെ ഈ രീതിയില്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണോ മുസ്ലിം ലീഗ്? കേരളത്തിന്റെ സാമൂഹിക ഘടനയെ ശിഥിലമാക്കും വിധം, കൊലയാളികള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന ഈ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ഇപ്പോഴും പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്ത ലീഗ് സമീപനം കേരളത്തിലെ അക്രമ രാഷ്ട്രീയ ചരിത്രത്തില്‍ തീരാ കളങ്കമായി നിലനില്‍ക്കുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പ്രസിഡന്‍റ് ത്വാഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ബഷീര്‍ പവന്നൂര്‍ സംബന്ധിച്ചു.