തെലങ്കാന സ്പീക്കര്‍ക്ക് അണികളുടെ പാലഭിഷേകം (വിഡിയോ)

ഹൈദരാബാദ്- ദേവീദേവന്മാര്‍ക്കുള്ള പാലഭിഷേകം ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. ഇഷ്ടവും കടപ്പാടും കൂടുമ്പോള്‍ രാഷ്ട്രീയക്കാരോടും ഇതേ രീതി സ്വീകരിക്കാമെന്ന് തെളിയിച്ചിരിക്കയാണ് തെലങ്കാനയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. അവിടെ അവര്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ മധുസൂദന ചാരിക്ക് പാലഭിഷേകം നടത്തി. 

ഷയാംപേട്ട ഗ്രാമത്തിലെ ടി.ആര്‍.എസ് പ്രവര്‍ത്തകരാണ് സിനിമയില്‍നിന്ന് മാതൃക സ്വീകരിച്ചുകൊണ്ട് പാലഭിഷേകം നടത്തിയത്. ഒക്കെ ഒക്കാഡു എന്ന സിനിമയിലെ രംഗമാണ് ടി.ആര്‍.എസുകാര്‍ പുനരാവിഷ്‌കരിച്ചത്. 
വാറംഗല്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന 
ഷയാംപേട്ടയില്‍ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തതിന്റെ കടപ്പാട് രേഖപ്പെടുത്തനാണ് സ്പീക്കര്‍ക്കുമേല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലൊഴിച്ചത്. 
നാലായിരത്തിലേറെ വില്ലേജുകളെ പതിയ ഗ്രാമപഞ്ചായത്തുകളായി തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈയിടെയാണ്. സ്പീക്കര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയതാണെന്ന് ടി.ആര്‍.എസ് നേതാക്കള്‍ പറഞ്ഞു.

 

Latest News