ബത്തേരി- നിലമ്പൂര്‍ വൈദ്യന്‍ വധക്കേസിലെ മുഖ്യപ്രതി ബത്തേരി പുത്തന്‍കുന്ന് ഷൈബിന്‍ അഷ്‌റഫ്, സഹായി ശിഹാബുദ്ദീന്‍ എന്നിവരെ പോലീസ് ബത്തേരിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മന്തണ്ടിക്കുന്നില്‍ ഷൈബിന്റെ ഉടമസ്ഥതയിലുള്ള ആള്‍ത്താമസമില്ലാത്തെ വീട്ടിലായിരുന്നു തെളിവെടുപ്പ്. രാവിലെ പത്തോടെയാണ് പ്രതികളെ മന്തണ്ടിക്കുന്നിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് മഞ്ചേരി സെഷന്‍സ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈദ്യന്‍ വധത്തിനു ഗൂഢാലോചന നടന്നതും ആയുധങ്ങള്‍ ഒളിപ്പിച്ചതും മന്തണ്ടിക്കുന്നിലെ വീട്ടിലാണെന്ന നിഗമനത്തിലാണ് പോലീസ്. 55 സെന്റ് വളപ്പിലാണ് വീട്.