ഗുരുവായൂര്‍ -തൃശൂര്‍ ട്രെയിന്‍  സര്‍വീസ് മാസാവസാനം തുടങ്ങും 

തൃശൂര്‍- കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍ വീണ്ടും ഓടിത്തുടങ്ങും. എക്‌സ്പ്രസ് തീവണ്ടിയായാണ് സര്‍വീസ് നടത്തുക. 16 കോച്ചുള്ള വണ്ടിയാണ് ഓടിക്കുക. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി 9.35ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍നിന്ന് 11.25ന് മടങ്ങി 11.55ന് ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത്. ഗുരുവായൂര്‍  എറണാകുളം പാസഞ്ചര്‍ തീവണ്ടി ഓടിക്കുന്ന കാര്യവും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്.
 

Latest News