ജയ്പൂര്‍-വരന്റെ കൃത്യനിഷ്ഠതയില്ലാത്ത സ്വഭാവം കാരണം വിവാഹത്തിന് വിസമ്മതിച്ച വധു അതേ പന്തലില്‍ വെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ദിവസം മദ്യപിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിച്ച വരന്‍ മുഹൂര്‍ത്തത്തിന് വിവാഹവേദിയില്‍ എത്താന്‍ വൈകുകയായിരുന്നു. ഇതോടെയാണ് യുവതി മറ്റൊരാളെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ രാജ്ഗഡിലുള്ള ചെലാന ഗ്രാമത്തിലാണ് സംഭവം.ഞായറാഴ്ചയാണ് ഇവരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി വരന്റെ വീട്ടില്‍ നിന്ന് രാത്രി 9 മണിയോടെ ഘോഷയാത്ര പുറപ്പെട്ടു. രാത്രി 1.15 നായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ മദ്യാസക്തിയില്‍ വരനും കൂട്ടുകാരും ഡിജെ പാര്‍ട്ടി ആഘോഷിച്ചുകൊണ്ട് നിന്നു. ഇവര്‍ വധുവിന്റെ വീട്ടിലെത്താന്‍ മണിക്കൂറുകളോളം വൈകി. ഇതോടെയാണ് വധു മറ്റൊരാളെ വിവാഹം വഴിക്കാന്‍ തീരുമാനിച്ചത്.
മദ്യപിച്ച് വിവാഹത്തിനെത്താന്‍ വൈകിയ യുവാവ് ഭാവിയിലും ഇത് തന്നെ ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വധു പറഞ്ഞു. ഇതിന് പിന്നാലെയാണ് കുടുംബക്കാര്‍ ചേര്‍ന്ന് അതേ പന്തലില്‍ വെച്ച് യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്തിയത്.
ഇതിന് പിന്നാലെ വരനും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇരു കൂട്ടരെയും വിളിച്ച് വരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.