ജിദ്ദ- സൗദിയില്‍നിന്നുള്ള വിമാനങ്ങളില്‍ ലഗേജുകളില്‍ സംസം ഉള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് കര്‍ശനമാക്കി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക).
രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളില്‍നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. ചെക്ക്ഡ് ഇന്‍ ബാഗേജുകളില്‍ സംസം കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഗാക വ്യക്തമാക്കി.
നിര്‍ദേശം പാലിക്കാത്തത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കി.