Sorry, you need to enable JavaScript to visit this website.

ഇന്ധന വില വീണ്ടും കൂടി, വിമാന യാത്രക്ക് ചെലവേറും

ന്യൂദല്‍ഹി- വിമാന ഇന്ധന വില കേന്ദ്രസര്‍ക്കാര്‍ 5.29 ശതമാനം വര്‍ധിപ്പിച്ചിരിക്കെ, വിമാന നിരക്ക് ഇനിയും ഉയരാന്‍ സാധ്യത. ഈ വര്‍ഷം ഇത് പത്താം തവണയാണ് വിമാന ഇന്ധന വില വര്‍ധിപ്പിച്ചത്.
യാത്രാനിരക്ക് ഈ വര്‍ഷം ഇതിനകം 25-40 ശതമാനമാണ് വര്‍ധിച്ചത്. ഇന്ധന വിലയിലെ പുതിയ വര്‍ധന വിമാന നിരക്ക് ഇനിയും വര്‍ധിക്കാന്‍ ഇടയാക്കും. വിമാനക്കമ്പനിയുടെ നടത്തിപ്പ് ചെലവിന്റെ ഏകദേശം 40 ശതമാനം ഇന്ധന നിരക്കാണ്. രണ്ട് വര്‍ഷത്തിനിടെ പല മേഖലകളിലെയും യാത്രാനിരക്ക് ഏകദേശം ഇരട്ടിയായിട്ടുണ്ട്.
തിരക്കേറിയ ദല്‍ഹി-മുംബൈ സെക്ടറില്‍ 6,550- 7,850 രൂപയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്  ദല്‍ഹി-ബെംഗളൂരു സെക്ടറില്‍ ഇത് 8,400- 9,850 രൂപയാണ് ഓണ്‍ലൈനില്‍ കാണിക്കുന്നത്.  
കോവിഡ് പടരുന്നതിനുമുമ്പ് 2020  തുടക്കത്തില്‍ വണ്‍വേ ദല്‍ഹി-മുംബൈ എക്കണോമി ക്ലാസ് നിരക്ക് ഏകദേശം 3,500 രൂപയായിരുന്നു. ദല്‍ഹി-ബെംഗളൂരു സെക്ടറില്‍ ഏകദേശം 5,000 രൂപയും.

ഈവര്‍ഷം  മാത്രം 15 ദിവസത്തിനുള്ളിലെ യാത്രക്ക്  ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ നിരക്ക് വര്‍ധിച്ചു. 15 ദിവസത്തിന് ശേഷമുള്ള യാത്രക്ക്  ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 25-30 ശതമാനം വരെയാണ് നിരക്ക് വര്‍ധന.

 

Latest News