ഇന്‍ഡോറില്‍- നഗരത്തിലെ ബസ് സ്റ്റാന്‍ഡിനു സമീപം പഴക്കമേറിയ നാലുനില കെട്ടിടം തകര്‍ന്നു വീണ് 10 പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലുകളും ലോഡ്ജുകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ശനിയാഴ്ച രാത്രിയാണ് തകര്‍ന്നത്. നിലംപൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏതാനും പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്് സംശയിക്കപ്പെടുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ചു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരും പരിക്കേറ്റവരും കെട്ടിടത്തിലെ ഹോട്ടലിലെ ജീവനക്കാരാണ്.
50 വര്‍ഷത്തിലേറെ പഴക്കമുളള കെട്ടിടമാണ് തകര്‍ന്നത്. വലിയ വാഹനം വന്നിടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമികാന്വേഷണം നല്‍കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു.