Sorry, you need to enable JavaScript to visit this website.

VIDEO സ്വന്തം വീട് പൂച്ചകള്‍ക്കുള്ള ഹോട്ടലാക്കി മാറ്റി യുവതി

ജിദ്ദ- പൂച്ചകളോടുള്ള സ്‌നേഹം കാരണം സൗദി യുവതി ദാരീന്‍ തന്റെ കുടുംബ വീട് പൂച്ചകള്‍ക്കുള്ള ഹോട്ടലാക്കി മാറ്റി. ഈ ഹോട്ടലിലൂടെ പൂച്ചകള്‍ക്ക് മുഴുവന്‍ പരിചരണവും നല്‍കണമെന്നാണ് യുവതി ആഗ്രഹിക്കുന്നത്.
കുടുംബ വീട് പൂച്ചകള്‍ക്കുള്ള ഹോട്ടലാക്കി മാറ്റുന്നതിനെ തുടക്കത്തില്‍ കുടുംബാംങ്ങള്‍ എതിര്‍ത്തിരുന്നെന്ന് ദാരീന്‍ പറയുന്നു.
എന്നാല്‍ ഇത് ഗൗനിക്കാതെ പൂച്ചകളെ പരിപാലിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാ ാന്‍ താന്‍ ഇഷ്ടപ്പെട്ടു. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പൂച്ചകളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു. പൂച്ചകള്‍ സെന്‍സിറ്റീവ് ആണ്. എല്ലാ വികാരങ്ങളും അവ അനുഭവിക്കുന്നു. ചില നേരങ്ങളില്‍ പൂച്ചകള്‍ സങ്കടത്തിലാകും. സാധാരണ നിലയിലേക്ക് മടങ്ങുന്നതു വരെ അവയുടെ വികാരങ്ങള്‍ നാം പരിഗണിക്കണമെന്നും ദാരീന്‍ പറയുന്നു.

 

Latest News