റാഞ്ചി- കോളിളക്കം സൃഷ്ടിച്ച സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒമ്പതും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം പേപ്പര്‍ ചോര്‍ത്തി എന്നു സംശയിക്കപ്പെടുന്ന സ്റ്റഡി വിഷന്‍ എന്ന കോച്ചിങ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഒമ്പത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ഹോമിലാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്തു മുന്നു പേര്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ ചുമത്തും. കുട്ടികളെ ജുവനൈല്‍ നിയമപ്രകാരവും വിചാരണ ചെയ്യും. ജാര്‍ഖണ്ഡിലെ ഛാത്രയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ചോര്‍ത്തിയ ചോദ്യ പേപ്പര്‍ കോച്ചിങ് സെന്ററിന് നല്‍കിയ മുഖ്യസൂത്രധാരനെ പോലീസ് അന്വേഷിച്ചു വരികയാണ്. ചോര്‍ച്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ബീഹാറില്‍ നിന്ന് ചോര്‍ന്ന ചോദ്യപേപ്പറാണ് ജാര്‍ഖണ്ഡിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ച്ച ദല്‍ഹിക്കു പുറമെ ഹരിയാന, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.