Sorry, you need to enable JavaScript to visit this website.

മൂലക്കുരു ചികിത്സാ രഹസ്യം ചോർത്താൻ അരുംകൊല; പ്രവാസിയുടെ ക്രൂരതയിൽ ഞെട്ടി നാട്

പ്രതി ഷൈബിന്‍

നിലമ്പൂർ- മൂലക്കുരു ചികിത്സയുടെ രഹസ്യം ചോർത്താൻ പാരമ്പര്യവൈദ്യനെ പ്രവാസി വ്യവസായി കൊലപ്പെടുത്തിയ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്. 2020 ഒക്ടോബറിൽ നിലമ്പൂരിലെ മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടിൽ വച്ച് മൈസൂരു സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ മധ്യവയസ്‌കനെ ഒന്നേക്കാൽ വർഷത്തോളം ബന്ദിയാക്കി മർദിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഡംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലേക്കു എറിയുകയായിരുന്നു. 2019 ഓഗസ്റ്റ് മാസത്തിൽ മൈസൂരുവിലെ രാജീവ്‌നഗറിലുള്ള മൂലക്കുരു അസുഖത്തിനു ചികിത്സിക്കുന്ന ഷാബാ ഷെരീഫ് (60) എന്ന ആളെയാണ് ഷൈബിൻ കൊലപ്പെടുത്തിയത്. ഇയാളിൽ നിന്നു മൂലക്കുരുവിനുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി കേരളത്തിൽ മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാൻ വേണ്ടിയാണ് ഇയാളെ തട്ടികൊണ്ടു വന്നത്. എന്നാൽ ഒറ്റമൂലിയെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ തയാറാകാതെ വന്നതോടെ ഇയാളെ ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേകം മുറി തയാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു. ഒന്നേകാൽ വർഷം ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ ഇയാളെ പീഡിപ്പിച്ചു വരികയായിരുന്നു. 2020 ഒക്ടോബറിൽ ഷൈബിന്റെ നേതൃത്വത്തിൽ മർദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും ഇരുമ്പു പൈപ്പു കൊണ്ടുകാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു. 
ഷാബാ ഷെരീഫിനെ കൊന്നു മൃതദേഹം കഷ്ണങ്ങളായി മുറിച്ചത് തടിമില്ലിൽ നിന്നു കൊണ്ടുവന്ന മരക്കട്ടയും ഇറച്ചിവെട്ടുന്ന കത്തിയുമുപയോഗിച്ച്. മുറിച്ചുമാറ്റിയ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ചു കഷണങ്ങളാക്കിയത്. മൃതദേഹം കുളിമുറിയിൽ വച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഷൈബിന്റെ ആഢംബരകാറിൽ ഷൈബിനും ഡ്രൈവർ നിഷാദും മുന്നിലായി മറ്റൊരു ആഢംബരകാറിൽ ഷിഹാബുദീനും പിറകിലായി കാറിൽ ഷൈബിന്റെ സഹായി നൗഷാദും അകമ്പടിയായി പോയി പുലർച്ചെ പുഴയിൽ തള്ളുകയായിരുന്നു. തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയും െചയ്തു. 
മൈസൂരുവിലെ ലോഡ്ജിൽ  താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷൈബിന്റെ നിർദേശ പ്രകാരം ഷാബാ ഷെരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുവരികയും വഴിയിൽ കാത്തു നിന്ന ഷൈബിന്റെയും കൂട്ടാളികളുടെയും കാറിൽ കയറ്റി നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ ഷാബാ ഷെരീഫിനെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കൾ മൈസൂരു സരസ്വതീപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  നാളിതുവരെ അന്വേഷിച്ച് കണ്ടെത്താത്തതിൽ കുടുംബം കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജനപ്രധിനിധികളെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് നിലമ്പൂർ പോലീസ് ഷാബാ ഷെരീഫിന്റെ ബന്ധുക്കളെ അന്വേഷിച്ചെത്തുന്നത്. ഷാബാ ഷെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യവും പോലീസിന് കൈമാറിയ പെൻഡ്രൈവിൽ നിന്നു കണ്ടെടുത്തു. ദൃശ്യത്തിൽ നിന്നു ബന്ധുക്കൾ ഷാബാ ഷെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മലപ്പുറം പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയേഗിച്ചിട്ടുണ്ട്.

വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞു കഴിഞ്ഞ ഏപ്രിൽ 24 ന്  വൈകുന്നേരം മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫ് നിലമ്പൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു വീടു കയറി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി നൗഷാദിൽ നിന്നു പോലീസ് തെളിവെടുപ്പു നടത്തിയപ്പോഴാണ് കൊലക്കേസിലുള്ള ഷൈബിന്റെ പങ്ക് പോലീസിന് വ്യക്തമായത്. ഇതേത്തുടർന്നു ഷൈബിൻ അഷ്‌റഫ് (37)പോലീസ് പിടിയിലായി. 
വീട് കൈയേറിയ സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പ്രതികൾ ഏപ്രിൽ 29 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ  നൗഷാദിന്റെ നേതൃത്വത്തിൽ പരാതിക്കാരനെതിരെ  ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിൽ തിരുവനന്തപുരം കൻറോൺമെന്റ് പോലീസ് നൗഷാദ് ഉൾപ്പെടെ അഞ്ചു പേരെ 
കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പോലീസിനു കൈമാറി. നൗഷാദ് നിലമ്പൂരിലെ പരാതിക്കാരനായ കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫിനെതിരെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര ആരോപണമുന്നയിച്ച് ദൃശ്യങ്ങൾ ഉൾപ്പെട്ട ഒരു പെൻഡ്രൈവ് പോലീസിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതു പോലീസ് വിശദമായി പരിശോധിച്ചും നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ 

Latest News