Sorry, you need to enable JavaScript to visit this website.

എസ്.ഡി.പി.ഐ- ലീഗ് സംഘർഷം സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

വടകര- എസ്.ഡി.പി.ഐ -മുസ്്‌ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിൽക്കുന്ന പുതുപ്പണം കറുകയിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം  പരുക്ക് പറ്റി. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് കറുകയിൽ ശാഖ സെക്രട്ടറി ഷഹറിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയതായി പരാതി ഉണ്ട്. സാജിദ്, ഷെഫീഖ്, സദക്കത്ത്, അജ്മൽ, സറീന, സെജിർ, അബൂബക്കർ എന്നിവർക്കാണ് പരിക്ക്. എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് പരാതി. ബൈക്കുകൾ കേടു വരുത്തിയതായും പരാതി ഉണ്ട്. 
മുസ്്‌ലിം ലീഗ് പ്രവർത്തകർക്ക് നേരേയും വീടിന് നേരേയും അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് സമാധാനം ഉറപ്പാക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. പ്രൊഫ. കെ കെ മുഹമ്മദ് അധ്യക്ഷത  വഹിച്ചു. 

Latest News